മുരിയാട് എയുപി സ്കൂളിൻ്റെ പാചകപ്പുരയുടെയും ഉദ്ഘാടനം ജനുവരി 3 ന്; നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച്

മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം ജനുവരി 3 ന്; നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച്

ഇരിങ്ങാലക്കുട : 130 വർഷത്തെ പാരമ്പര്യമുള്ള മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ പാചകപ്പുര കം സ്റ്റോറിൻ്റെയും നിർമ്മാണം പൂർത്തിയായി. ജനുവരി 3 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. 60 ലക്ഷം രൂപ ചിലവിൽ 3650 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, ജനറൽ കൺവീനറും പ്രധാന അധ്യാപികയുമായ എം പി സുബി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള എഴേമുക്കാൽ ലക്ഷം ഉപയോഗിച്ചാണ് പാചകപ്പുരയും സ്റ്റോറും നിർമ്മിച്ചിട്ടുള്ളത്. വിരമിക്കുന്ന ഹിന്ദി അധ്യാപിക കെ കെ മഞ്ജുകുമാരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, പിടിഎ പ്രസിഡന്റ് രജനി ഷിബു, പൂർവ വിദ്യാർത്ഥി പ്രതിനിധി ജോബി പുല്ലോക്കാരൻ, സീനിയർ അസിസ്റ്റന്റ് എം എൻ ജയന്തി, സ്റ്റാഫ് പ്രതിനിധി കെ ആർ രാമചന്ദ്രൻ, കെ ജി മോഹൻദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: