മണപ്പുറം ഫിനാൻസ് ഗ്രൂപ്പിൻ്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : പ്രമുഖ സ്വകാര്യ സാമ്പത്തിക സ്ഥാപനമായ മണപ്പുറം ഫിനാൻസ് ഗ്രൂപ്പിൻ്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു.ഗ്രൂപ്പിൻ്റെ സിഎസ്ആർ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാകെയർ ഡയഗോന്സിക്സ് ആൻ്റ് ജെറിയാട്രിക് വെൽനെസ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ പദ്ധതി സമർപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു. ഡീൻ കുര്യാക്കോസ് എംപി, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ, ഐഎംഎ പ്രതിനിധി ഡോ ഹരീന്ദ്രനാഥ്,വാർഡ് മെമ്പർ ഫെനി എബിൻ വെള്ളാനിക്കാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറേക്കാടൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ എന്നിവർ ആശംസകൾ നേർന്നു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്വാഗതവും മാകെയർ ബിസിനസ്സ് ഹെഡ് ജെറോം നന്ദിയും പറഞ്ഞു.സൗത്ത് ബസാർ റോഡിൽ ചാമ്പ്യൻ ടവറിൽ പതിനായിരം ചതുരശ്ര അടിൽ നാല് കോടിയോളം രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡോക്ടേഴ്സ് ക്ലിനിക്ക്, ആയുർവേദക്ലിനിക്, ഹോമിയോപ്പതി ക്ലിനിക്, യോഗ, യൂനാനി , ഫിസിയോതെറാപ്പി, എക്സറേ , ഇസിജി, പിഎഫ്ടി, അൾട്രാസൗണ്ട് സ്കാൻ, ഡെൻ്റൽ ക്ലിനിക്, ഐ ക്ലിനിക്ക്, ഫാർമസി, ലാബ് ഹോം കളക്ഷൻ, മെഡിസിൻ ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങൾ മാ കെയർ ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.