കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ

കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ

ഇരിങ്ങാലക്കുട : കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായിട്ടാണ് ” ജോസഫൈൻ ” എന്ന് പേരിട്ടുള്ള റോബോട്ടിന് രൂപം നൽകിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ബി വോകിലെ ഇരുപത്തഞ്ച് വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി കൊച്ചിയിലെ ഐ-ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് ജോസഫൈനിൻ്റെ പിറവിയിലേക്ക് നയിച്ചത്.വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയവിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളേജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞുതരാനും ഇനി ജോസഫൈൻ സഹായകമാകും. റോബോട്ടിക് പ്രോജക്ടിൻ്റെ ഉദ്ഘാടനം ജനുവരി 3 ന് രണ്ട് മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പ്രൊജക്ട് ഫാക്കൽറ്റി കോഡിനേറ്റർ അഞ്ജു പി ഡേവിസ് , സ്റ്റുഡൻ്റ് കോഡിനേറ്റർ വരദ ദേവൻ, ഐക്യുഎസി കോഡിനേറ്റർ ഡോ ബിനു ടി വി, മീഡിയ കോഡിനേറ്റർ അഞ്ജു ആൻ്റണി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: