കരുവന്നൂര്‍ സഹകരണ ബാങ്കിൽ ലക്ഷങ്ങള്‍ നിക്ഷേപമുണ്ടായിട്ടും ചികില്‍സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി മാടായിക്കോണം സ്വദേശിയായ നിക്ഷേപകന്‍; കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം രൂപ നൽകിയതായി ബാങ്ക് അധികൃതർ
ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകൻ. മാടായിക്കോണം നെടുംപുറത്ത് വീട്ടില്‍ ഗോപിനാഥിന് ജീവിതകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഗോപിനാഥ് സുഖമില്ലാതെ കിടക്കുകയാണ്. 2015 ഉണ്ടായ അപകടത്തില്‍ ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും പൂർണ്ണമായും രോഗമുക്തനായിട്ടില്ല.ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു. മജ്ജ പോയിടത്ത് മറ്റൊരു ഭാഗത്തു നിന്നും മജ്ജ എടുത്തുവെച്ച് വീണ്ടും സ്റ്റീല്‍ കമ്പി വെച്ച് ഓപ്പറേഷന്‍ ചെയ്താലാണ് നടക്കാൻ കഴിയുകയുള്ളൂ. 31 ലക്ഷത്തിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ചികില്‍സക്ക് പണം ലഭിക്കുവാന്‍ ബാങ്കില്‍ നിരവധി തവണയാണ് ഗോപിനാഥിന്റെ ഭാര്യ പ്രഭ കയറിയിറങ്ങുന്നത്. കുഴിക്കാട്ടുക്കോണം അംഗന്‍വാടി ടീച്ചറാണ് പ്രഭ. പണമില്ലാത്തതിനാല്‍ ഓപ്പറേഷന്‍ നീട്ടി വെയ്ക്കുകയാണ്. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ജനുവരി അഞ്ചിനാണ് ഓപ്പറേഷന്‍ തിയതി തീരുമാനിച്ചിട്ടുള്ളത്. ലിസി ആശുപത്രിയില്‍ 10 ലക്ഷം രൂപയാണ് ഇതിന് ചെലവുവരുന്നത്. ചികില്‍സക്ക് ആശുപത്രിയില്‍ പോകുന്നതിനായി പറവൂരിലെ മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. എന്നാൽ മൂന്ന് ആഴ്ചകളിലായി ഒന്നര ലക്ഷം രൂപ നൽകിയെന്നും വരുന്ന ആഴ്ചകളിലും ഇത് തുടരുമെന്നും ഒരുമിച്ച് തുക നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും സാമ്പത്തിക സ്ഥിതി അനുസരിച്ച് കൂടുതൽ തുക നൽ
കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.