താളമേളവിസ്മയം തീർത്ത് വർണ്ണക്കുട ; ആവേശം നിറച്ച് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ പാട്ടുൽസവവും.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയിൽ രണ്ടാം ദിനം ആയിരങ്ങൾക്ക് ആവേശമായി താളമേളവിസ്മയം തീർത്ത് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ നാടൻപാട്ടുത്സവവും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും. പരിപാടികളുടെ ഭാഗമായി നടന്ന
പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മികച്ച നടിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെയും സമ്മേളനത്തിൽ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേണുജി, സദനം കൃഷ്ണൻ കുട്ടി, അമ്മന്നൂർ കുട്ടൻ ചാക്യാർ, നിർമ്മല പണിക്കർ, കലാനിലയം രാഘവൻ, മുരിയാട് മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രീതി നീരജ്,ജ്യോതി സുരേഷ്, ലിയാഷ യൂസഫ്, ശരണ്യ സഹസ്ര,യമുന രാധാകൃഷ്ണൻ, സുധി നൃത്ത പ്രിയൻ, സൗമ്യ സതീഷ്,ഹൃദ്യ ഹരിദാസ്,വൈഗ .കെ.സജീവ്, ശോഭ.എസ്.നായർ, കലാമണ്ഡലം പ്രജീഷ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറക്കാടൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ആർ.സ്റ്റാൻലി നന്ദിയും പറഞ്ഞു. തുടർന്ന് നല്ലമ്മ നാടൻ പാട്ടുത്സവം, ഇരിങ്ങാലക്കുടയിലെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ, ആൽമരം മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറി
തിങ്കളാഴ്ച്ച സമാപന ദിനത്തിൽ ഇരിങ്ങാലക്കുടയിലെ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ, ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും.