വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട: വർണ്ണക്കുട സാംസ്കാരികോൽസവത്തിന് മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം സംഘാടക സമിതി ചെയർമാനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി , വി.എച്ച്.എസ്.സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്.ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിച്ചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, പ്രോഗ്രാം കമ്മിറ്റി ജന.കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി,പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ആർ.ജോജോ, കെ എസ് തമ്പി, കുമാരി ടി വി ലത, ലിജി രതീഷ്, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഫെനി എബിൻ,അഡ്വ ജിഷ ജോബി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ.ആർ.വിജയ, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ.ഗോപി, സെൻ്റ്ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയി പീനിക്കപ്പറമ്പിൽ, ക്രൈസ്റ്റ് എഞ്ചി.കോളേജ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര,പ്രോഗ്രാം കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, ഷെറിൻ അഹമ്മദ്, അഡ്വ.അജയകുമാർ, പി.ആർ.സ്റ്റാൻലി, എ.സി.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.