പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ അനുസ്മരണം ഡിസംബർ 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട :പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ആശാന്റെ ഒന്നാംചരമവാർഷികം ഡിസംബർ 24, 25 ദിവസങ്ങളിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ‘ഗുരുസ്മൃതി നാട്യവാദ്യമഹോത്സവ’മായി നടത്തുന്നു. അനുസ്മരണം, സെമിനാറുകൾ, മിഴാവ് മേളം, മിഴാവ് തായമ്പക , കേളി, പാഠകം, ചാക്യാർ കൂത്ത്, നങ്ങ്യാർകൂത്ത്, മന്ത്രാങ്കം, കൂടിയാട്ടങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. കെ എൻ പിഷാരടി സ്മാരകകഥകളി ക്ലബുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.24ന് രാവിലെ 9 ന് ചമയവിദദ്ധൻ കലാമണ്ഡലം സതീശൻ, ഇടക്ക കലാകാരനായ കലാനിലയം ഉണ്ണികൃഷ്ണൻ, മിഴാവ് അദ്ധ്യാപകൻ കലാമണ്ഡലം അച്ചുതാനന്ദൻ, കൂടിയാട്ട കലാകാരി കലാമണ്ഡലം പ്രസന്ന, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ പരിപാടികൾ ആരംഭിക്കുമെന്ന് പി കെ നാരായണൻ നമ്പ്യാർ സ്മാരകസമിതി അംഗം കലാമണ്ഡലം സജിത്ത് വിജയൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
25 ന് 4ന് നടക്കുന്ന അനുസ്മരണസമ്മേളനം ഉന്നത വിദ്യാഭ്യാസ -സാമൂഹികനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പദ്മ ശ്രി പെരുവനം കുട്ടൻ മാരാർ, സദനം കൃഷ്ണൻ കുട്ടി എന്നിവർ മുഖ്യ അതിഥികളാകും. ഡോക്ടർ എസ് രാജന്ദു നാരായണൻ നമ്പ്യാർ സ്മാരക പ്രഭാഷണം നടത്തും. സമിതി അംഗം കലാമണ്ഡലം വിജയ്, ക കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ ,ഭരണ സമിതി അംഗം റഷീദ് കാറളം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.