കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാറിൽ സിഎൻജി നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന അവറാൻ പെട്രോൾ പമ്പിൽ വണ്ടിയുമായി എത്തിയ

പുല്ലൂർ – ഊരകം തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടിൽ ഷാൻ്റോവിനാണ് (59 വയസ്സ്) മർദ്ദനമേറ്റത്. തൻ്റെ കാർ വരി തെറ്റിച്ച് നിറുത്തിയതിൻ്റെ പേരിൽ ഇന്ധനം തരാൻ കഴിയില്ലെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിന്നുവെന്ന് കാറ്ററിംഗ് സ്ഥാപന ഉടമ കൂടിയായ ഷാൻ്റോ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയേറ്റ് നിലത്ത് വീണ തനിക്ക് ഒരു ഗ്ലാസ്സ് വെള്ളം തരാൻ പോലും ജീവനക്കാർ തയ്യാറാല്ലെന്നും ഷാൻ്റോ പറഞ്ഞു. വിവരമറിയച്ചതിനെ തുടർന്ന് എത്തിയ ഇരിങ്ങാലക്കുട പോലീസ് അക്രമണം നടത്തിയ ജീവനക്കാരൻ കൂളിമുട്ടം കിള്ളിക്കുളങ്ങര വീട്ടിൽ സജീവനെ (57) കസ്റ്റഡയിൽ എടുത്തു. ഇയാൾക്ക് എതിരെ കേസ്സെടുത്തതായി പോലീസ് അറിയിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, മുൻ മെമ്പർ തോമസ് തൊകലത്ത്, വേളൂക്കര പഞ്ചായത്ത് മെമ്പർ ശ്യാംരാജ് എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.

Please follow and like us: