കോന്തിപുലം പാടത്ത് സ്ഥിരം തടയിണ എന്ന കർഷകരുടെ ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് 12 കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു കർഷകരുടെ ആവശ്യം യാഥാർഥ്യത്തിലേക്ക്;

കോന്തിപുലം പാടത്ത് സ്ഥിരം തടയണ എന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.

 

ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന ദീർഘകാലത്തെ കർഷക സ്വപ്നം യാഥാർഥ്യമാകുന്നു.പദ്ധതിയ്ക്കായി 12.2118 കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിൽ ക്രമീകരിക്കാനാകും. മുരിയാട് പൊറത്തിശ്ശേരി പറപ്പൂക്കര മേഖലകളിലെ കർഷകർക്ക് പദ്ധതി ഗുണംചെയ്യും.

 

കോന്തിപുലം പാടത്ത് സ്ഥിരം തടയണ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 12.2118 കോടി രൂപ 2023- 24 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നു.

തുടർന്ന് വിശദമായ പദ്ധതി രേഖ സമർപ്പിച്ച് നടപടിക്രമങ്ങൾ ധൃതഗതിയിൽ പൂർത്തീകരിച്ചാണ് പദ്ധതിക്ക് ഏറ്റവും വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക അനുമതിക്കാവശ്യമായ നടപടികളും ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

Please follow and like us: