വർണ്ണക്കുടയുടെ അരങ്ങുകൾ ഉണരുന്നു; വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

വർണ്ണക്കുടയുടെ അരങ്ങുകൾ ഉണരുന്നു; വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരികോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി വാക്കത്തോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ പ്രോഗ്രാം ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജോ.കെ.ആർ, കെ.എസ്.തമ്പി, ലിജി രതീഷ്, ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, ഫെനി എബിൻ, ആളൂർ പഞ്ചായത്ത് വൈസ് -.പ്രസിഡണ്ട് രതി സുരേഷ്, തഹസിൽദാർ സിമീഷ് സാഹു, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയി പീനിക്കപ്പറമ്പിൽ, വർണ്ണക്കുട പ്രോഗ്രാം കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, ഷെറിൻ അഹമ്മദ്, അഡ്വ. കെ ജി അജയകുമാർ, പി.ആർ.സ്റ്റാൻലി, എ.സി.സുരേഷ്, ദീപ ആൻറണി, ശ്രീജിത്ത് കാറളം ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു.

Please follow and like us: