വി എ മനോജ്കുമാർ വീണ്ടും സിപിഎം എരിയ കമ്മിറ്റി സെക്രട്ടറി; കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ; ഇരിങ്ങാലക്കുടയിൽ ഗവ നഴ്സിംഗ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എരിയ സമ്മേളനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് ഹൈടെക് ബസ് സ്റ്റാൻഡായി നവീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ആധുനികവല്കരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നും സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം.
വി എ മനോജ്കുമാർ സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കെ സി പ്രേമരാജൻ, വി എ മനോജ് കുമാർ, കെ എ ഗോപി , ടി ജി ശങ്കരനാരായണൻ, എ വി അജയൻ, സി ഡി സിജിത്ത്, കെ പി ജോർജ്ജ്, ലത ചന്ദ്രൻ ,കെ കെ സുരേഷ് ബാബു, ടി എസ് സജീവൻ മാസ്റ്റർ, എം ബി രാജു, ആർ എൽ ശ്രീലാൽ, ജയൻ അരിമ്പ്ര, പി കെ മനു മോഹൻ, ടി പ്രസാദ്, ജോസ് ജെ ചിറ്റിലപ്പിള്ളി, ടി വി വിജേഷ്, കെ ജി മോഹനൻ, കെ കെ വിനയൻ, കെ വി മദനൻ , വൽസല ബാബു എന്നിവരാണ് എരിയ കമ്മിറ്റി അംഗങ്ങൾ. ടി എ രാമാനന്ദൻ, എൻ ബി പവിത്രൻ, എൻ കെ അരവിന്ദാക്ഷൻ, എന്നിവരാണ് നിലവിലെ കമ്മിറ്റിയിൽ നിന്നും മാറിയിട്ടുള്ളത്. ടി വി വിജേഷ്, കെ ജി മോഹനൻ, കെ കെ വിനയൻ, കെ വി മദനൻ , വൽസല ബാബു എന്നിവരാണ് പുതിയതായി എരിയ കമ്മിറ്റിയിൽ ഇടം പിടിച്ചിരിക്കുന്നത്
സമ്മേളനത്തിൻ്റെ സമാപന ദിവസമായ വെള്ളിയാഴ്ച നാല് മണിക്ക് പട്ടണത്തിൽ റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.