യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യകലാമേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

 

ഇരിങ്ങാലക്കുട : യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന കലാമേള 21 ന് രാവിലെ 9 ന് കഥകളി നടൻ ഡോ സദനം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒൻപത് വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായി 2100 പേർ പങ്കെടുക്കുമെന്ന് ചീഫ് കോർഡിനേറ്റർ കെ ഡി ദാമോദരൻ നമ്പൂതിരി, ജനറൽ കൺവീനർ കെ പി കൃഷ്ണൻ നമ്പൂതിരി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 22 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ജ്യോതിഷ പണ്ഡിതൻ ബി പത്മനാഭശർമ്മ ഉദ്ഘാടനം ചെയ്യും. സംഘാടകരായ ശ്രീകുമാർ മേലേടം , പി എൻ ശ്രീരാമൻ, പി കൃഷ്ണദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: