പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കിയ കോടതി വിധിക്കെതിരെ ഡിസംബർ 21 ന് അഖിലകേരള പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട : പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കിയ സുപ്രീം കോടതി വിധിക്കെതിരെ അഖിലകേരളപുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ ഡിസംബർ 21 ന് പ്രതിഷേധധർണ്ണ നടത്തുന്നു. സിവിൽ സ്റ്റേഷന് മുന്നിൽ രാവിലെ പത്തിനാണ് ധർണ്ണയെന്ന് സഭ സംസ്ഥാന പ്രസിഡന്റ് പി പി സർവ്വൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. എയ്ഡഡ് മേഖലയിൽ പട്ടികജാതി സംവരണം നടപ്പിലാക്കുക, പട്ടികജാതി വിദ്യാർഥികൾക്ക് ഇ-ഗ്രാൻ്റുകൾ നൽകുക, ആദിവാസി- പട്ടികജാതി സമൂഹങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ധർണ്ണയും ഉയർത്തുന്നുണ്ട്. സംസ്ഥാന ട്രഷറർ പി സി ആനന്ദൻ, ഭാരവാഹികളായ ഷിബു എ കെ , ബാബുരാജ് കെ വി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.