ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ കൂടൽമാണിക്യം ദേവസ്വം മുൻ താത്കാലിക ജീവനക്കാരനെതിരെ പോലീസ് കേസ്സെടുത്തു
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ ദേവസ്വത്തിൻ്റെ മുൻ താത്കാലിക ജീവനക്കാരനെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുട കണ്ഠേശ്വര്യം പാറവിരുത്തിപറമ്പിൽ വീട്ടിൽ അരുൺകുമാറിനെതിരെയാണ് ( 31) ദേവസ്വം നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളം ദേവസ്വത്തിൽ ഗുമസ്ത തസ്തികയിൽ ഇയാൾ താത്കാലിക ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു. കണക്കിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം ജീവനക്കാർ തന്നെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഓൺലൈൻ സ്റ്റേറ്റ്മെൻ്റിൽ ഇയാൾ തിരുത്തലുകൾ നടത്തിയതായും വ്യക്തമായിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിൻ്റെ കണക്ക് പരിശോധിച്ച് വരുന്നതേയുള്ളൂവെങ്കിലും വൻ തുക കവർന്നിട്ടുണ്ടെന്ന വിവരമാണ് ദേവസ്വം അധികൃതരിൽ നിന്നും ലഭിക്കുന്നത്. അതേ സമയം ഇയാൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന .