കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഘോഷയാത്ര ഡിസംബർ 21 ന്

കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഘോഷയാത്ര ഇരിങ്ങാലക്കുടയിൽ ഡിസംബർ 21 ന്

 

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ജൂനിയർ സിഎൽസി യുടെ സഹകരണത്തോടെ നടത്തുന്ന മെഗാ ഹൈ-ടെക് ക്രിസ്മസ് കരോൾ മത്സരഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മത്സരഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പ്രമുഖ അഞ്ച് ടീമുകൾ മൽസരഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് കത്തീഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഡേവിസ് പടിഞ്ഞാറേക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ടൗൺ ഹാളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മെയിൻ റോഡ്, ഠാണാ വഴി രാത്രി 8 മണിക്ക് കത്തീഡ്രൽ അങ്കണത്തിൽ സമാപിക്കും. സമാപന ചടങ്ങിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവഹിക്കും. ജോയിൻ്റ് ഡയറക്ടർ ഫാ ഹാലിറ്റ് തുലാപറമ്പൻ, സിഎൽസി വൈസ്-പ്രസിഡണ്ട് ജോസ് തട്ടിൽ, പബ്ലിസിറ്റി ചെയർമാൻ സെബി അക്കരക്കാരൻ, പബ്ലിസിറ്റി കൺവീനർ വിനു ആൻ്റണി,ജെപി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജെ പി ബിനോയ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: