എസ്എൻഡിപി മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തി ഹോമവും ഡിസംബർ 25 ന്

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഹോമമന്ത്ര ശതാബ്ദി സമ്മേളനവും വിശ്വശാന്തി ഹോമവും ഡിസംബർ 25 ന്

ഇരിങ്ങാലക്കുട : എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണഗുരു രചിച്ച ഹോമമന്ത്രത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് വിശ്വശാന്തി ഹോമം നടത്തുന്നു. ഡിസംബർ 25 ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഹോമമന്ത്രശതാബ്ദി സമ്മേളനവും വിശ്വശാന്തിഹോമവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ ബ്രഹ്മസ്വരൂപാനന്ദസ്വാമികൾ ദീപപ്രോജ്വലനം നടത്തും. ഡോ ടി എസ് വിജയൻ തന്ത്രി ഹോമമന്ത്ര വിശദീകരണം നടത്തും. അയ്യായിരത്തോളം പേർ യൂണിയനിലെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വശാന്തി ഹോമത്തിലും മഹാഗുരുപൂജയിലും പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം , സെക്രട്ടറി കെ കെ ചന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 11 ന് നടക്കുന്ന ഹോമമന്ത്ര ശതാബ്ദി സമ്മേളനത്തിൽ യോഗം വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന് യൂണിയൻ അധികൃതർ അറിയിച്ചു.

Please follow and like us: