സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം തുടങ്ങി; കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനായി പ്രഖ്യാപിച്ച പാക്കേജ് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും നിക്ഷേപകർ പണത്തിനായി കാത്ത് നിൽക്കുന്ന അവസ്ഥ തുടരുകയാണെന്നും പ്രതിനിധികളിൽ നിന്നും വിമർശനം

സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനം തുടങ്ങി; കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനായി പ്രഖ്യാപിച്ച പാക്കേജ് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും നിക്ഷേപകർ പണത്തിനായി കാത്ത് നിൽക്കുന്ന അവസ്ഥ തുടരുകയാണെന്നും പ്രതിനിധികളിൽ നിന്നും വിമർശനം

ഇരിങ്ങാലക്കുട : കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂർ ബാങ്കിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും സർക്കാരിൽ നിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകണമെന്നും സിപിഎം ഇരിങ്ങാലക്കുട എരിയ സമ്മേളനത്തിൽ വിമർശനം. നിക്ഷേപകർ പണത്തിനായി അപേക്ഷ നൽകി കാത്ത് നിൽക്കേണ്ട അവസഥ തുടരുകയാണെന്നും വിമർശനം ഉയർന്നു. സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ടെന്നും വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു. രാവിലെ സമ്മേളന വേദിയായ ടൗൺ ഹാളിൽ ഏരിയ കമ്മിറ്റി അംഗം എൻ കെ അരവിന്ദാക്ഷൻപതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ താൽക്കാലിക അധ്യക്ഷയായി. ജില്ല സെക്രട്ടറി എം എം . വർഗീസ് ഉദ്ഘാടനം ചെയ്തു. വർഗ്ഗീയ അജണ്ടകൾ മാത്രമല്ല ഫെഡറൽ സംവിധാനങ്ങൾക്ക് കേന്ദ്രസർക്കാർ എതിരാണെന്നും ബിജെപി യെ നേരിടുന്നതിൽ കോൺഗ്രസ്സ് പരാജയമാണെന്ന് ഹരിയാന തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും എം എം വർഗ്ഗീസ് പറഞ്ഞു. ആർ എൽ ശ്രീലാൽ രക്തസാക്ഷി പ്രമേയവും ടി.ജി. ശങ്കരനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എരിയ കമ്മിറ്റി അംഗം കെ സി പ്രേമരാജൻ സ്വാഗതം പറഞ്ഞു. അഡ്വ. കെ ആർ വിജയ , ഡോ. കെ പി ജോർജ്, ലത ചന്ദ്രൻ, സി ഡി സിജിത്ത് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ആർ എൽ ശ്രീലാൽ( മിനിറ്റ് സ് ) , കെ എ ഗോപി (പ്രമേയം) , ടി എസ് സജീവൻ മാസ്റ്റർ (ക്രഡൻഷ്യൽ),ജയൻ അരിമ്പ്ര (റജിസ്ട്രേഷൻ) എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ.കെ രാമചന്ദ്രൻ എം എൽ എ , ജില്ലാ കമ്മിറ്റി അംഗം മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Please follow and like us: