അനധികൃതമദ്യവിൽപ്പന ; തെക്കുംകര സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

അനധികൃതമദ്യവിൽപ്പന; തെക്കുംകര സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. തെക്കുംകര താണിയത്ത്കുന്ന് കുമാരൻ ( 70) , കളത്തിപറമ്പിൽ ഷിനോജ്കുമാർ (49) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കുമാരനിൽ നിന്നും നാലര ലിറ്റരും ഷിനോജ്കുമാറിൽ നിന്നും എട്ടര ലിറ്ററും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Please follow and like us: