കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; നെഹ്റുവിൽ നിന്നും മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് രാജ്യം നേരിടുന്നതെന്ന് ആർ പ്രസാദ്

കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന് ആർ പ്രസാദ്

 

ഇരിങ്ങാലക്കുട: നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് എന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ്. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസി യുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി പ്രക്ഷോഭ ജാഥയുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാനിംഗ് കമ്മീഷന് വിരുദ്ധമായിട്ടാണ് കേന്ദ്ര സർക്കാരിൻ്റെ നീതി ആയോഗ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൗൺ ഹാൾ അങ്കണത്തിൽ നടന്ന സ്വീകരണയോഗത്തിൽ സിപി ഐ മണ്ഡലം സെക്രട്ടറി പി മണി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മുഖ്യാതിഥിയായി. ജാഥാ ക്യാപ്റ്റൻ ടി ജെ ആഞ്ചലോസ് മറുപടി പ്രസംഗം നടത്തി.വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ,

ജാഥാ അംഗങ്ങളായ

താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ,

കെ സി ജയപാലൻ,

എലിസബത്ത് അസീസി,

പി സുബ്രഹ്മണ്യൻ, സി കെ ശശിധരൻ,

പി കെ മൂർത്തി

ചെങ്ങറ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം നന്ദിയും പറഞ്ഞു.എ ഐ ടി യു സി നേതാക്കളായ ടി കെ സുധീഷ്, ഇ ടി ടൈസൻ മാസ്റ്റർ എം എൽഎ , ജെയിംസ് റാഫേൽ, വി ആർ മനോജ്, ലളിത ചന്ദ്രശേഖരൻ, ടി ആർ ബാബുരാജ്, എ എസ് സുരേഷ് ബാബു,

കെ വി വസന്തകുമാർ , കെ എസ് ജയ, ടി പി രഘുനാഥ്, എം ആർ അപ്പുകുട്ടൻ, പി കെ റഫീഖ്, കെ വി സുജിത് ലാൽ, എന്നിവർ

സ്വീകരണത്തിന് നേതൃത്വം നൽകി.

Please follow and like us: