തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്

 

തൃശ്ശൂർ : അഞ്ചര വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ബാങ്കിൻ്റെ മുൻ പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനും 60 ദിവസത്തിനകം പുതിയ കമ്മിറ്റിയോട് മെമ്പർഷിപ്പുകൾ പരിശോധിച്ച് ഇലക്ട്രോണിക് ഐഡി കാർഡുകൾ വിതരണം ചെയ്യാനും തുടർന്ന് 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനുമാണ് ഉത്തരവായിരിക്കുന്നത്.

Please follow and like us: