കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് തല അദാലത്ത്; ആകെ ലഭിച്ചത് 385 അപേക്ഷകൾ ; 15 ദേവസ്വം പട്ടയങ്ങളും 22 പേർക്ക് റേഷൻ കാർഡുകളും വിതരണം ചെയ്തു; എസ്ഡിആർഎഫിൻ്റെ കണക്കുകളിലെ കളികൾ നടത്തി കേരളത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ

കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല അദാലത്ത് ; ആകെ ലഭിച്ചത് 385 അപേക്ഷകൾ ;15  ദേവസ്വം പട്ടയങ്ങളും 22 പേർക്ക് റേഷൻ കാർഡുകളും വിതരണം ചെയ്തു;എസ്ഡിആർഎഫിൻ്റെ കണക്കിലെ കളികൾ നടത്തി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

 

ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് അദാലത്തിൽ 15 ദേവസ്വം പട്ടയങ്ങളും 22 റേഷൻ കാർഡുകളും വിതരണം ചെയ്തു. മുകുന്ദപുരം കൊടുങ്ങല്ലൂർ താലൂക്കുകളിലെ നെല്ലായി, ഇരിങ്ങാലക്കുട, നെന്മണിക്കര, തൊട്ടിപ്പാൾ, എടത്തിരുത്തി, പടിയൂർ, കടുപ്പശ്ശേരി ഗ്രമപഞ്ചായത്തുകളിലായാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.

 

കണയത്ത് മിന്നു, മേപ്പുറത്ത് മാധവി കൊച്ചമണി അമ്മ, കണയത്ത് ഉഷ, പരമേശ്വര സദനത്തിൽ ചിത്രലേഖ, പുല്ലോക്കാരൻ അനീഷ് ജോർജ്, വേലപറമ്പിൽ ഗീത, ചേരാക്കൽ മോഹനൻ, പുല്ലാട്ട് സൂരജ്, സുജിത്, സുധ, സുജ, ചിറപറമ്പത്ത് ലീല, എരുമത്തുരുത്തി വീട്ടിൽ ശങ്കരനാരായണൻ, പനങ്കൂടൻ വിൻസെൻ്റ് തോമസ്, പുല്ലോക്കാരൻ ജോൺ ജോർജ്, അരിക്കാട്ട് അമ്മിണി, മാളിയേക്കൽ പറമ്പിൽ കല്ല്യാണി, പുഷ്പോത്ത് വേലായുധന്റെ മക്കളായ ഗീത, രമേഷ്, മാളിയേക്കൽ ആഷ ജോർജ്, പുല്ലോക്കാരൻ ജോർജ് എന്നിവർ പ മന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി. ഓൺലൈനായി നേരത്തെ ലഭിച്ചതടക്കം 385 അപേക്ഷകളാണ് അദാലത്ത് മുമ്പാകെ എത്തിയത്.

നേരത്തെ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൻ്റെ നിഷേധാത്മക നിലപാടുകളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യ-വിദ്യാഭ്യാസ, ഭവന നിർമ്മാണ മേഖലകളിൽ സംസ്ഥാനത്തിന് എറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി പറഞ്ഞു.എസ്ഡിആർഎഫിൻ്റെ കണക്കിലെ കളികൾ നടത്തി വയനാട് ദുരന്തബാധിതർക്ക് കേന്ദ്രം സഹായങ്ങൾ നിഷേധിക്കുകയാണ്. കേരളത്തിന് അർഹമായ അവകാശങ്ങൾ നൽകുക തന്നെ ചെയ്യണമെന്നും ദുരന്തങ്ങളെ നമ്മൾ പേടിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ കെ കെ രാമചന്ദ്രൻ , വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു . ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് സ്വാഗതവും ആർഡിഒ ഡോ എം സി റെജിൽ നന്ദിയും പറഞ്ഞു.

Please follow and like us: