കരുതലും കൈത്താങ്ങും അദാലത്ത് മുകുന്ദപുരം താലൂക്കില്‍ നാളെ ( ഡിസംബർ 16); ഇതിനകം ലഭിച്ചത് 89 അപേക്ഷകൾ ; അദാലത്ത് ദിനത്തിലും പരാതികൾ സ്വീകരിക്കുമെന്ന് അധികൃതർ
ഇരിങ്ങാലക്കുട :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 16) മുകുന്ദപുരം താലൂക്കിൽ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 10 ന് നിർവ്വഹിക്കും. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിക്കും.
അപേക്ഷ സ്വീകരിക്കാൻ ഏഴ് കൗണ്ടർ, മീഡിയ സെന്റർ, ഭിന്നശേഷി സൗഹൃദ കൗണ്ടർ, പരാതി പരിശോധിക്കാനും തീർപ്പാക്കുന്നതിനും 20 കൗണ്ടറിലായി 30 ജീവനക്കാർ എന്നിവരേയും നിയോഗിച്ചു. ഒന്നിലധികം വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് വിവിധ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്ത് കേന്ദ്രത്തിൽ ഉണ്ടാകും.
പരിഹാരം ലഭ്യമാക്കേണ്ട പരാതികളിൽ തീർപ്പാക്കാവുന്നതെല്ലാം ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് അയച്ചു നല്കി പരിശോധന നടത്തിയിട്ടുണ്ട്. പരാതിക്കാര്‍ക്കുള്ള മറുപടി അദാലത്ത് ദിവസം നേരിട്ട് നല്‍കും. മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
അന്വേഷണ കൗണ്ടര്‍, നേരത്തെ പരാതി നല്‍കിയവര്‍ക്ക് മറുപടി ലഭ്യമാക്കുന്നതിനുള്ള കൗണ്ടര്‍, പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി വിവിധ കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടണ്ട്. പുതുതായി ലഭിക്കുന്ന പരാതികള്‍ അന്നേദിവസം തന്നെ സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി ജില്ലാ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വീല്‍ചെയറുകളും പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പരാതിക്കാരായ പൊതുജനങ്ങള്‍ക്ക് ഇരിപ്പിടങ്ങളും, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)
സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)
വയോജന സംരക്ഷണം
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങി പതിനാറോളം വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. മുകുന്ദപുരം താലൂക്കിൽ ഇതിനകം 89 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.