ആർദ്രം സാന്ത്വനപരിപാലന കേന്ദ്രത്തിൻ്റെ സേവനങ്ങൾക്ക് തുണയായി ഇനി ആംബുലൻസും

ആർദ്രം സാന്ത്വനപരിപാലന കേന്ദ്രത്തിൻ്റെ സേവനങ്ങൾക്ക് തുണയായി ഇനി ആംബുലൻസും

ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഇനി ആംബുലൻസും. കെ എസ്എഫ്ഇ യുടെ സിഎസ്ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു.ആംബുലൻസിന്റെ താക്കോൽദാനം കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ നിർവഹിച്ചു, കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ് കെ സനിൽ, ഡയറക്ടർമാരായ യുപി ജോസഫ്, ടി നരേന്ദ്രൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനീഷ് കെ എസ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ് , കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ലത, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി വി എ മനോജ് കുമാർ, മുൻ എം എൽ എ കെ യു അരുണൻ മാസ്റ്റർ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ ആർ വിജയ, സൊസൈറ്റി ട്രഷറർ കെസി പ്രേമരാജൻ,ഡോ. രമ്യ വി ബി, എ ജെ റപ്പായി, പ്രൊ. സാവിത്രി ലക്ഷ്മണൻ, കലാനിലയം രാഘവൻ ആശാൻ എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി ടി എൽ ജോർജ്ജ് സ്വാഗതവും കോർഡിനേറ്റർ യു പ്രദീപ് മേനോൻ നന്ദിയും പറഞ്ഞു.

Please follow and like us: