വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആനന്ദപുരം നെരേപറമ്പിൽ വീട്ടിൽ പോൾ (74 വയസ്സ്) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മേഴ്സിയാണ് ഭാര്യ. ജീസൻ (കാനഡ ) , പരേതനായ ജിയോ എന്നിവർ മക്കളും സോണിയ മരുമകളുമാണ്. സംസ്കാരം ചൊവ്വാഴ്ച ആനന്ദപുരം സെൻ്റ് മേരീസ് പള്ളിയിൽ നടത്തും.