വാട്സ് ആപ് ആസ്വാദകസമിതിയുടെ വാർഷികം നാളെ ( ഡിസംബർ 15) അവിട്ടത്തൂരിൽ; പത്ത് വർഷത്തിനുള്ളിൽ ചികിൽസാ സഹായമായി നൽകിയത് മുപ്പത് ലക്ഷത്തോളം രൂപ

വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികം നാളെ അവിട്ടത്തൂരിൽ ( ഡിസംബർ 15) ; പത്ത് വർഷത്തിനുള്ളിൽ ചികിൽസാ സഹായമായി നൽകിയത് മുപ്പത് ലക്ഷത്തോളം രൂപ .

ഇരിങ്ങാലക്കുട : മികച്ച കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് പഞ്ചവാദ്യം സംഘടിപ്പിക്കുക, അവശരായ വാദ്യകലാകലാകാരൻമാർക്ക് ചികിൽസാ സഹായങ്ങൾ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ 2015 ൽ രൂപീകരിച്ച വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികയോഗം ഡിസംബർ 15 ന് അവിട്ടത്തൂർ ശിവക്ഷേത്രാങ്കണത്തിൽ നടക്കും. വൈകീട്ട് 4 ന് നടക്കുന്ന യോഗം കൂടൽമാണിക്യം ദേവസ്വം മെമ്പർ ഡോ മുരളി ഹരിതം ഉദ്ഘാടനം ചെയ്യും. കൊമ്പുവാദകൻ മച്ചാട് രാമകൃഷ്ണൻനായർ, വാദ്യകലാകാരൻ പെരുമ്പിള്ളി സജീവൻ, ചെണ്ട കലാകാരൻ സജീവൻ എന്നിവർക്കുള്ള ചികിത്സ സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ചികിൽസാ സഹായമായി മുപ്പത് ലക്ഷത്തോളം രൂപ ആസ്വാദകസമിതി വിതരണം ചെയ്തു കഴിഞ്ഞതായി സമിതി സെക്രട്ടറി കാവനാട് രവി, ട്രഷറർ ജി ജയകൃഷ്ണൻ, എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അയിലൂർ അനന്തനാരായണശർമ്മയുടെ പ്രമാണത്തിൽ അഞ്ച് മണിയോടെ ആരംഭിക്കുന്ന പഞ്ചവാദ്യത്തിൽ സദനം ഭരതരാജൻ മദ്ദളവിഭാഗത്തിനും തുറവൂർ രാകേഷ് കമ്മത്ത് ഇടയ്ക്ക വിഭാഗത്തിനും മച്ചാട് രാമചന്ദ്രൻ കൊമ്പ് വിഭാഗത്തിനും പരയ്ക്കാട് ബാബു ഇലത്താളവിഭാഗത്തിനും നേതൃത്വം നൽകും. സംഘാടകരായ വിനോദ് ഊരകം , രമേശൻ നമ്പീശൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: