ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു; നീണ്ട് പോയത് പ്രാദേശികതലത്തിലെ അഭിപ്രായഭിന്നതകളെ തുടർന്ന്

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു; നീണ്ട് പോയത് പ്രാദേശികതലത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു. കമ്മിറ്റി പുനസംഘടിപ്പിച്ചതായി

ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ ഈ വർഷം ഒക്ടോബർ 16 ന് അറിയിപ്പ് നൽകിയിരുന്നുവെങ്കിലും പട്ടികയിലെ ചില പേരുകളെ ചൊല്ലി പ്രാദേശികതലത്തിൽ രൂപമെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നീണ്ട് പോവുകയായിരുന്നു.

ബൈജു കുറ്റിക്കാടൻ, ജോസഫ് ചാക്കോ, തോമസ് തത്തംപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, അസ്ഹറുദ്ദീൻ കളക്കാട്ട്, അജോ ജോൺ, അഡ്വ സിജു പാറേക്കാടൻ, എം എം നിസാമുദ്ദീൻ, ജോബി തെക്കൂടൻ, ഗംഗാദേവി സുനിൽ , സുജ സഞ്ജീവ് കുമാർ, നിമ്യ ഷിജു, ബീവി അബ്ദുൾകരീം ( വൈസ്-പ്രസിഡണ്ടുമാർ) , റോയ് കളത്തിങ്കൽ (ട്രഷറർ) , അഡ്വ വി സി വർഗ്ഗീസ്, ബെന്നി കണ്ണൂക്കാടൻ, വിബിൻ വെളയത്ത്, എം ആർ ഷാജു, കെ സി ജെയിംസ്, പി എൻ സുരേഷ്, ടി ഐ ബാബു, റോയ് പൊറത്തൂക്കാരൻ, പി ബി സത്യൻ, ലിജോ എം ജെ, ടി എ പോൾ, ഭരതൻ പൊന്തേങ്കണ്ടത്ത്, ബൈജു എടത്താടൻ, സുനിൽ ബിന്ദു, പ്രവീൺ ഞാറ്റുവെട്ടി, കെ കെ അബ്ദുളളക്കുട്ടി, സതീഷ് പുളിയത്ത്, വി ആർ അരുൺജിത്ത്, എം എൻ രമേശൻ, പി എൻ അബ്ദുൾസത്താർ, വിജയൻ എളേടത്ത്, പി എ ഷഗീർ, ഐ കെ ചന്ദ്രൻ, സുജ അരവിന്ദ്, നിഷ അജയൻ, സി ഹേമലത (ജന. സെക്രട്ടറിമാർ) എന്നിവരാണ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ. രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ചുമതലയേൽക്കൽ ചടങ്ങ് കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ്, ബ്ലോക്ക് വൈസ്- പ്രസിഡണ്ട് തോമസ് തത്തംപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

 

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ നേരത്തെ തന്നെ ചുമതല ഏറ്റെടുക്കുകയും ക്യാമ്പ് എക്സിക്യൂട്ടീവ് യോഗം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

Please follow and like us: