കേന്ദ്ര അവഗണന അവസാനിപ്പിക്കുക , തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഡിസംബർ 17 ന്
ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക,തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസിയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റിന് മാർച്ചിന് മുന്നോടിയായി നടത്തുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഡിസംബർ 17 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. വൈകീട്ട് 5.30 ന് ടൗൺ ഹാൾ അങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, കയ്പമംഗലം, മാള മണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ജാഥാ ക്യാപ്റ്റൻ ടി ജെ ആഞ്ചലോസ് , വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കൺവീനർ കെ കെ ശിവൻ, ട്രഷറർ മോഹനൻ വലിയാട്ടിൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.