എൻഎസ്എസ് പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന നോവയുടെ സ്നേഹസംഗമം ” ഓർമ്മയിലെ പൂക്കാലം ” നാളെ ( ഡിസംബർ 14 ) ക്രൈസ്റ്റ് കോളേജില്‍
ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ആദ്യമായി എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
നോവയുടെ രക്ഷാധികാരികളായ പ്രൊഫ. കെ.ജെ.ജോസഫ്, പ്രൊഫ.വി.പി.ആന്റോ, ഡോ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ് , മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ ,നോവ ചെയർമാൻ സുരേഷ് കടുപ്പശ്ശേരിക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 250 ഓളം പരിപാടിയിൽ പങ്കെടുക്കും. എസ്.എസ്.എല്‍.സി -പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ നോവ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ പുരസ്കാര വിതരണവും പ്രൊഫ.കെ.ജെ.ജോസഫ് എന്‍ഡോവ്മെന്റ് വിതരണവും ഇതോടനുബന്ധിച്ച് നടക്കും.
രക്ഷാധികാരി പ്രൊഫ. കെ.ജെ.ജോസഫ്, പ്രൊഫ. ഷിൻ്റോ വി.പി, ടെൽസൺ കോട്ടോളി, എം കെ മുരളി മാസ്റ്റർ എന്നിവർ പങ്കെടുത്തു.