20 കോടി രൂപ വായ്പ നൽകാൻ ഇരിങ്ങാലക്കുട കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷികയോഗത്തിൽ തീരുമാനം

20 കോടി രൂപ വായ്പ നൽകാൻ കാർഷികഗ്രാമവികസന ബാങ്ക് വാർഷികയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വ്യാപകാതിർത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 2024- 2025 വർഷം 20 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ അറിയിച്ചു. ബാങ്കിൻ്റെ 53-ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . വൈസ് പ്രസിഡണ്ട് രജനി സുധാകരൻ , ഡയറക്ടർമാരായ കെ. എൽ. ജെയ്സൺ , എ.സി. സുരേഷ്, ഇ.വി. മാത്യൂ , സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. എസ്.എസ് എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും , ഉപഹാരവും നൽകി അനുമോദിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ.കെ. ശോഭനൻ, കെ. ഗോപാലകൃഷ്ണൻ, എം.കെ. കോരൻ , ഇന്ദിര ഭാസി , പ്രിൻസൻ തയ്യാലക്കൽ , കെ. ഹരിദാസ്, വി.ജി. ജയലളിത എന്നിവരും സംബന്ധിച്ചു.

Please follow and like us: