17-മത് ബൈബിൾ കൺവെൻഷൻ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ ഡിസംബർ 12, 13, 14, 15 തീയ്യതികളിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 12 മുതൽ 15 വരെ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന 17- മത് ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12 ന് രാവിലെ 11.30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൺവെൻഷ ഉദ്ഘാടനം ചെയ്യും. 3500 ഓളം പേർ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ നാലു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഡയറക്ടർ ഫാ ജെയ്സൻ പാറേക്കാട്ട്, കോ-ഓർഡിനേറ്റർ ബാബു ഐസക്ക് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫാ ജോഷിമാക്കിലിൻ്റെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസാണ് കൺവെൻഷൻ നയിക്കുകയെന്നും ഇവർ അറിയിച്ചു. സെക്രട്ടറി ജിമ്മി വർഗ്ഗീസ്, ട്രഷറർ വിൻസെൻ്റ് കെ ഒ , പബ്ലിസിറ്റി കൺവീനർ ഡേവിസ് അയ്യമ്പിള്ളി, സർവീസ് ടീം അംഗം സ്റ്റാൻലി വഞ്ചിപ്പുര എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.