മാധ്യമങ്ങൾ നീതിക്ക് വേണ്ടി ശബ്ദിക്കണമെന്നും ഭൂരിപക്ഷ – ന്യൂനപക്ഷവർഗ്ഗീയതയ്ക്ക് എതിരായ നിലപാട് സ്വീകരിക്കണമെന്നും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

മാധ്യമങ്ങള്‍ നീതിക്കുവേണ്ടി ശബ്ദിക്കണമെന്നും ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരായ നിലപാട് സ്വീകരിക്കണമെന്നും രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

 

ഇരിങ്ങാലക്കുട: മാധ്യമങ്ങള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ശബ്ദമാകണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ കേരളസഭ കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മാധ്യമങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ എതിര്‍ക്കണം. സമൂഹത്തില്‍ ദൂര്‍ബല വിഭാഗങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ച് മാധ്യമധര്‍മം നിര്‍വഹിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതയുടെ കേരളസഭാതാരം അവാര്‍ഡ് പ്രമുഖ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിനാണ്. സേവനപുരസ്‌ക്കാരം ബഹുമതികള്‍ മോതിരക്കണ്ണിയിലെ അമ്മ അഭയകേന്ദ്രം സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ മേരി പാസ്റ്ററിനും കെസിവൈഎം യുവപ്രതിഭ ജെറി ജോമോനും സമ്മാനിച്ചു. വികാരി ജനറല്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. കേരളസഭ മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ വടക്കുംഞ്ചേരി, ഫാ. ജോജി പാലമറ്റത്ത്, ജോഷി പുത്തിരിക്കല്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ ജോസഫ്, ജോസ് തളിയത്ത്, ഫാ. ടിന്റോ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: