ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും,വികസന മുരടിപ്പിനുമെതിരെ നഗരസഭ ഓഫീസിലേക്ക് സിപിഎം മാർച്ച് ; കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതികൾ പ്രവർത്തനസജ്ജമാക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ
ഇരിങ്ങാലക്കുട : നഗരസഭയിലെ യുഡിഎഫ് ഭരണത്തിനും വികസനമുരടിപ്പിനുമെതിരെ സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി.മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽ ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണെന്നും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഫിഷ് മാർക്കറ്റും ഷീ ലോഡ്ജും ടേക്ക് എ ബ്രേക്ക് പദ്ധതിയുമെല്ലാം ഇനിയും പ്രവർത്തനസജ്ജമാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആർ.വിജയ,ആർ.എൽ.ശ്രീലാൽ,ജയൻ അരിമ്പ്ര എന്നിവർ പ്രസംഗിച്ചു.എം.ബി.രാജു സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു നേരത്തെ മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് ഉല്ലാസ് കളക്കാട്ട്,വി.എ.മനോജ്കുമാർ,ഡോ.കെ.പി.ജോർജ്ജ്,എം.ബി.രാജു,ജയൻ അരിമ്പ്ര, പി.കെ.മനുമോഹൻ,എം.വി.വിത്സൻ,കൗൺസിലർമാരായ കെ.ആർ.വിജയ,സി.സി.ഷിബിൻ,ടി.കെ.ജയാനന്ദൻ,അംബിക പള്ളിപ്പുറത്ത്,നെസ്സീമ കുഞ്ഞുമോൻ,ലേഖ ഷാജൻ,സി.എം.സാനി,എം.എസ്.സഞ്ജയ്,എ.എസ്.ലിജി,സതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.