ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്രം നടയിൽ മനുഷ്യ ചങ്ങലുമായി സായാഹ്ന കൂട്ടായ്മ

ആന എഴുന്നള്ളിപ്പ് സുഗമമാക്കണമെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൂടൽമാണിക്യം ക്ഷേത്ര നടയിൽ മനുഷ്യച്ചങ്ങലയുമായി സായാഹ്നകൂട്ടായ്മ

ഇരിങ്ങാലക്കുട: ഉത്സവങ്ങളും ആചാരങ്ങളും സംരക്ഷിക്കുക, പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ആന എഴുന്നള്ളിപ്പ് സുഗമമാക്കുക, എന്നാവശ്യമുയർത്തി ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു കിഴക്കേ നടയിൽ നിന്ന് മനുഷ്യച്ചങ്ങല തീർത്തു.

വൈകീട്ട് നാമജപത്തോടെ നടന്ന മനുഷ്യ ചങ്ങലയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സായാഹ്ന കൂട്ടായ്മ ഭാരവാഹികളായ അരുൺകുമാർ, നിർമ്മൽ രവീന്ദ്രൻ, സുമേഷ് കാരുകുളങ്ങര, ഷിജു എസ് നായർ, മുൻസിപ്പൽ കൗൺസിലർ സന്തോഷ് ബോബൻ, ഇ കെ കേശവൻ, ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട എന്നിവർ സംസാരിച്ചു.

ശ്രീജിത്ത് കണ്ണംതോടത്ത്, ബിബിൻ മൂസ്സ്, ശ്രീനാഥ് ഉണ്ണികൃഷ്ണൻ, ജിമേഷ് മേനോൻ, മനു പാറപ്പുറം, ഗണേഷ് കൃഷ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Please follow and like us: