വൈദ്യുതി ചാർജ്ജ് വർധന; പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ .
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും , യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച് ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറി സോണിയ ഗിരി ,നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , ജോമോൻ മണാത്ത്, അസറുദ്ദീൻ കളക്കാട്ട് , ജെയ്സൺ പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാർ , ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.