വൈദ്യുതി നിരക്ക് വർധന; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആംആദ്മി പ്രവർത്തകരുടെ പ്രതിഷേധം

വൈദ്യുതി നിരക്ക് വർദ്ധന; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ആം ആദ്‌മി പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം

 

  1. ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ. കെഎസ്ഇബി ഇരിങ്ങാലക്കുട നമ്പർ വൺ ഓഫീസിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കെഎസ് ഇബി മാനേജ്മെന്റിന്റെ പിടിപ്പുകേടിന് ജനങ്ങളെ പിഴിയുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സമരക്കാർ വിമർശിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജിമോൻ മാപ്രാണം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. ഷാജു കെ വൈ , തോമസ് ചാമപ്പറമ്പിൽ, ജയാനന്ദൻ, സജീവ് പട്ടത്ത് എന്നിവർ നേതൃത്വം നൽകി
Please follow and like us: