2025 ലെ ശ്രീകൂടൽമാണിക്യം തിരുവുൽസവം; എസ്റ്റിമേറ്റിന് അംഗീകാരം; സബ്-കമ്മിറ്റികളും രൂപീകരിച്ചു

2025 ലെ കൂടൽമാണിക്യം തിരുവുൽസവം; ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിന് അംഗീകാരം; സബ്-കമ്മിറ്റികൾക്കും രൂപം നൽകി.

 

 

  1. ഇരിങ്ങാലക്കുട : 2025 ലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ നടത്തിപ്പിനായുള്ള കമ്മിറ്റികളായി. 1 , 81, 31,000 രൂപ വരവും 1,78, 68,000 രൂപ ചിലവും 2 , 63, 000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഉൽസവത്തിൻ്റെ എസ്റ്റിമേറ്റിനും ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന ആലോചനയോഗം അംഗീകാരം നൽകി. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.ഭരണ സമിതി അംഗങ്ങളായ വി സി പ്രഭാകരൻ, മുരളി ഹരിതം , കെ ബിന്ദു , മുൻ ചെയർമാൻ പ്രദീപ് മേനോൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ഐസിഎൽ എം ഡി കെ ജി അനിൽ കുമാർ, പ്രൊഫ ലക്ഷ്മണൻനായർ, പ്രൊഫ സാവിത്രി ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ നന്ദിയും പറഞ്ഞു. ഉൽസവം 2025 മെയ് 8 ന് കൊടിയേറി മെയ് 18 ന് രാപ്പാൾ കടവിൽ ആറാട്ടോടെ സമാപിക്കും.
Please follow and like us: