ഹോളിഡേ ബസാർ – ക്രിസ്മസ് സെയിൽസ് എക്സിബിഷന് ലയൺസ് ഹാളിൽ തുടക്കമായി

ഹോളിഡേ ബസാർ – ക്രിസ്മസ് സെയിൽസ് എക്സിബിഷന് ലയൺസ് ഹാളിൽ തുടക്കമായി

ഇരിങ്ങാലക്കുട : ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഹോളിഡേ ബസാർ 2024” ക്രിസ്മസ്സ് സെയിൽസ് എക്സിബിഷന് തുടക്കമായി. ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ കേരള മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ എക്സിബിഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ലയൺ ലേഡി പ്രസിഡൻറ് ഡോ.ശ്രുതി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അന്ന ഡെയിൻ സ്വാഗതവും ട്രഷറർ വിന്നി ജോർജ് നന്ദിയും പറഞ്ഞു. എക്സിബിഷൻ കോർഡിനേറ്റർ ഫെനി എബിൻ,ലയൺസ് ക്ലബ് പ്രസിഡൻറ് ബിജു ജോസ്, സെക്രട്ടറി ഡോ. ഡെയിൻ ആൻറണി, ട്രഷറർ ഡോ.ജോൺ പോൾ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷൻ ഞായറാഴ്ച രാത്രി 9 ന് സമാപിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള അമ്പതോളം സ്റ്റാളുകൾ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.

Please follow and like us: