വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ പ്രവർത്തകർ
ഇരിങ്ങാലക്കുട : വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധവുമായി കിസാൻ സഭ . വയനാടിനെ സംരക്ഷിക്കുക, വയനാടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് ഒ. എസ് വേലായുധൻ അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ. കെ. ശിവൻ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.ജെ ബേബി സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി നന്ദിയും പറഞ്ഞു.