പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു

പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസത്തിന് തിരി തെളിഞ്ഞു; പല്ലാവൂർ , തൃപ്പേക്കുളം പുരസ്കാരങ്ങൾ പരയ്ക്കാട് തങ്കപ്പൻമാരാർക്കും പിണ്ടിയത്ത് ചന്ദ്രൻനായർക്കും സമർപ്പിച്ചു.

ഇരിങ്ങാലക്കുട : പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് തിരി തെളിഞ്ഞു. സംഗമേശ സന്നിധിയിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും പ്രവാസി വ്യവസായി ടി വേണുഗോപാൽ മേനോൻ സമർപ്പിച്ചു. ഭരതനാട്യനർത്തകി പത്മിനി രാമചന്ദ്രൻ്റെ സ്മരണാർത്ഥം മകൻ പ്രേംചന്ദ്രൻ എർപ്പെടുത്തിയ പത്മജ്യോതി പുരസ്കാരങ്ങൾ കലൈമാമണി പ്രിയദർശിനി ഗോവിന്ദിനും മൃദംഗ വിദ്വാൻ കലൈമാമണി നെല്ലയ് ഡി കണ്ണനും മട്ടന്നൂർ ശങ്കരൻകുട്ടിയും ഗുരുദക്ഷിണ പുരസ്കാരങ്ങൾ കുഴൂർ വിജയൻമാരാർക്കും കാവശ്ശേരി കുട്ടികൃഷ്ണപിഷാരിക്കും ഡെട്രായൂട്ട് കലാക്ഷേത്ര ഡയറക്ടർ രാജേഷ് നായരും സമർപ്പിച്ചു. വി കലാധരൻ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സമിതി രക്ഷാധികാരി കലാമണ്ഡലം ശിവദാസ് , ദേവസ്വം മെമ്പർ അഡ്വ കെ ജി അജയ്കുമാർ, സമിതി സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ എന്നിവർ സംസാരിച്ചു.

Please follow and like us: