കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് തൃശ്ശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കേസിലെ പ്രതി ആളൂരിൽ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കാപ്പ നിയപ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ച ചാലക്കുടി തുരുത്തിപറമ്പ് തച്ചനാടൻ വീട്ടിൽ ജയൻ (34) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറുമാസം തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനമുള്ള പ്രതി ജയൻ നിരോധന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് താമസിച്ചു വരികയായിരുന്നു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ആളൂർ എസ് ഐ സുരേന്ദ്രൻ,എസ് ഐ മാരായ ജയകൃഷ്ണൻ, റോയ്, എഎസ്ഐ സൂരജ് എന്നിവരായിരുന്നു പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Please follow and like us: