ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡുകൾ കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളിനും സിസ്റ്റർ കാന്തിക്കും ജൂറി അവാർഡ് ഫാ ജോൺസൻ അന്തിക്കാടിനും
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് വകുപ്പിൻ്റെ ഫാ ഡിസ്മസ് അവാർഡിന് കൊടുന്ന സൈറിൻ സ്പെഷ്യൽ സ്കൂളും ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ സിസ്റ്റർ കാന്തിയും സ്പെഷ്യൽ ജൂറി അവാർഡിന് തൃശ്ശൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ ഫാ ജോൺസൻ അന്തിക്കാട്ടും അർഹരായി. പതിനായിരം രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡുകൾ അടുത്ത വർഷം ഫെബ്രുവരിയിൽ സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ , സോഷ്യൽ വർക്ക് വകുപ്പിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ കോർഡിനേറ്റർ ഫാ ജോയി വട്ടോളി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി വിഭാഗത്തിൽ വരുമാന സംരംഭങ്ങൾ നടത്തി വിജയിപ്പിച്ച സ്നേഹഗിരി മിത്രാലയം സ്പെഷ്യൽ സ്കൂളിലെ നിതിൻ ഡേവിസിനും പ്രതീക്ഷ ട്രെയിനിംഗ് സെൻ്ററിലെ വിദ്യാർഥിയായ അഞ്ജുവിൻ്റെ അമ്മ ലിസി തോമസിനും അവാർഡുകൾ സമ്മാനിക്കും. വകുപ്പിൻ്റെ നേതൃത്വത്തിൽ 500 ഓളം ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിച്ച് വരുന്നുണ്ട്. കോളേജ് പിആർഒ ഫാ സിബി, ഡോ ടി വിവേകാനന്ദൻ, പ്രൊഫ ഷീബ വർഗ്ഗീസ്, പ്രൊഫ സജിത് എൻ എസ് , അശ്വതി എം എൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു