ഒൻപത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ 61 കാരന് 26 വർഷം കഠിന തടവും 1 , 50, 000 രൂപ പിഴയും
ഇരിങ്ങാലക്കുട : ഒൻപത് വയസ്സുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ചെങ്ങാലൂർ മൂക്കുപറമ്പിൽ ഹരിദാസിനെ ( 61) ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ 26 വർഷം കഠിന തടവിനും 1,50, 000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. 2013 ജൂണിനും 2014 ജനുവരിയ്ക്കുമിടയിലായിരുന്നു സംഭവം. പുതുക്കാട് പോലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 21 സാക്ഷികളെയും 25 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതക്ക് നൽകാനും ഉത്തരവിലുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻ്റ് ചെയ്തു.