29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള; വിളംബരടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായക പങ്കെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു

29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ ചലച്ചിത്രമേളകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ഡോ ആർ ബിന്ദു.

 

ഇരിങ്ങാലക്കുട : മലയാള നാടിൻ്റെ അഭിമാനങ്ങളിൽ ഒന്നാണ് എല്ലാം വർഷവും മികവുറ്റ രീതിയിൽ സംഘടിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്രമേളയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 – മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിംഗ് ടാക്കീസിൻ്റെ തൃശ്ശൂർ ജില്ലയിലെ ആദ്യ സ്വീകരണത്തിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതിൽ ഫിലിം സൊസൈറ്റികൾക്കും ചലച്ചിത്രമേളകൾക്കും നിർണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബുകൾ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു . ഫാ ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥി ആയിരുന്നു കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ പ്രകാശ് ശ്രീധർ, അക്കാദമി ജനറൽ കൗൺസിൽ അംഗം സിബി കെ തോമസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ , ഡീൻ ഓഫ് ഇൻ്റർനാഷണൽ അഫേയ്ഴ്സ് ഡോ കെ ജെ വർഗ്ഗീസ് ,കൊട്ടക ഫിലിം ക്ലബ് സഹകോർഡിനേറ്റർ പ്രൊഫ ബിബിൻ തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് അപർണ്ണ സെൻ സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ‘ ദി ജപ്പാനീസ് വൈഫ് ‘ പ്രദർശിപ്പിച്ചു.

Please follow and like us: