ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

ലയൺ ലേഡി ക്ലബിൻ്റെ ഹോളിഡേ ബസാർ ഡിസംബർ 7, 8 തീയതികളിൽ; പോസ്റ്റർ പ്രകാശനം ചെയ്തു.

 

  1. ഇരിങ്ങാലക്കുട : ഡിസംബർ 7, 8 തീയതികളിലായി ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ” ഹോളിഡേ ബസാർ 2024 ” ൻ്റെ പോസ്റ്റർ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പ്രകാശനം ചെയ്തു. എക്സിബിഷൻ്റെ ഉദ്ഘാടനം ഡിസംബർ 7 ന് രാവിലെ 9 ന് ലയൺസ് മുൻ മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിക്കും. രാവിലെ 9 മുതൽ വൈകിട്ട് 9 മണി വരെയായി നടക്കുന്ന എക്സിബിഷനിൽ വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം സ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് ലയൺ ലേഡി ക്ലബ് പ്രസിഡണ്ട് ഡോ ശ്രുതി ബിജു, സെക്രട്ടറി അന്ന ഡെയിൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എക്സിബിഷനിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങക്കായി വിനിയോഗിക്കും. ട്രഷറർ വിന്നി ജോർജ്ജ്, കോർഡിനേറ്റർ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Please follow and like us: