ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ മാർതോമാ തീർത്ഥാടനം
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവര്ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര.
കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തു വിശ്വാസം സുവിശേഷത്മകമായ ധീരതയോടെ പ്രാഘോഷിക്കാൻ തയ്യാറാവണം എന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, മാള ഫൊറോന, പുത്തന്‍ചിറ ഫൊറോന എന്നിവിടങ്ങളില്‍ നിന്നു രാവിലെ ആരംഭിച്ച പദയാത്രയില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ഥികളും പങ്കെടുത്തു.
കത്തീഡ്രലില്‍ നിന്നുള്ള പദയാത്രയ്ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.വികാരി ജനറല്‍മാര്‍, മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.
തീര്‍ത്ഥാടന നഗറിലെ കല്‍വിളക്കില്‍ ബിഷപ്പും കൊടുങ്ങല്ലൂർ ക്ഷേത്രമുഖ്യ ശാന്തി സത്യധർമ്മനടികളും യുവജനപ്രതിനിധികളും രൂപത പാസ്റ്ററൽ കൗൺസിൽ, സംഘടന ഭാരവാഹികൾ എന്നിവരും തിരി തെളിയിച്ചു. കത്തിച്ച ദീപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തീര്‍ത്ഥാടകര്‍ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. യുവജന ലീഡേഴ്സ് ആൽബിൻ ജോയ്, അലക്സ് ഫ്രാൻസിസ്, അലോഷ്യസ് സി പി, ആൽവിൻ ആന്റോ, മാർഷൽ പോൾ, മരിയ വിൻസെന്റ് എന്നിവർ പദ യാത്രയ്ക്ക് നേതൃത്വം നൽകി.