സിപിഎം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18, 19 , 20 തീയതികളിൽ ; സംഘാടക സമിതി രൂപീകരിച്ചു.
ഇരിങ്ങാലക്കുട : 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18 , 19 , 20 തിയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം ടൗൺ ഹാളിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ആർ വിജയ അദ്ധ്യക്ഷത വഹിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, മുൻ എം.എൽ.എ കെ.യു അരുണൻ മാസ്റ്റർ, അഡ്വ.സി.കെ ഗോപി, തങ്കപ്പൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഡോ.ആർ ബിന്ദു ചെയർമാനും വി.എ മനോജ് കുമാർ കൺവീനറും, അഡ്വ. കെ.ആർ വിജയ ട്രഷററുമായിട്ടുള്ള 501 അംഗ ജനറൽ കമ്മിറ്റിയും ,111 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സംഘാടക സമിതിയുടെ ഭാഗമായി തിരഞ്ഞെടുത്തു. യോഗത്തിന് ജയൻ അരിമ്പ്ര സ്വാഗതവും ഡോ. കെ.പി ജോർജ് നന്ദിയും പറഞ്ഞു.