ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു.
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ കൂടി ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറ് ജില്ലകളിലെ 35 ഓളം സ്കൂളുകളിൽ ആയിരത്തോളം ഭിന്നശേഷി വിദ്യാർഥികളാണ് കലാ സംഗമത്തിൽ പങ്കെടുക്കുന്നത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ പി ഭാസ്കരൻ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലിപ്സി ടീച്ചർ മുഖ്യാതിഥി ആയിരുന്നു.തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. മുവിഷ് മുരളി, റീജ യൂജീൻ,ഡോ. സുബിൻ ജോസ്, അസിസ്റ്റന്റ് പ്രൊഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രൊഫ. പ്രിയ, അസിസ്റ്റന്റ് പ്രൊഫ. അഖിൽ, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ് ആരോൺ, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, ട്രഷറർ അക്ഷര എന്നിവർ നേതൃത്വം നൽകി.