പോക്സോ കേസിൽ മദ്രസ അധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും

പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷം കൂടുതൽ കഠിനതടവ് അനുഭവിക്കാനും വിധിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ പ്രതി താമസിക്കുന്നിടത്തേക്ക് ഭക്ഷണവും മറ്റും ആവശ്യപ്പെടുകയും കൊണ്ട് കൊടുത്ത സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ സി ഐ ഇ ആർ ബൈജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ എസ് സുലാൽ ഹാജരായി. ലേയ്സൺ ഓഫീസർ എഎസ്ഐ ടി കെ ഷീജ നടപടികൾ എകോപിപ്പിച്ചു.

Please follow and like us: