മെഡിസെപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം
ഇരിങ്ങാലക്കുട :മെഡിസിപ്പ് പദ്ധതി ആവശ്യക്കാർക്ക് മാത്രമായി നിജപ്പെടുത്തുകയും അല്ലാത്തവർക്ക് മെഡിക്കൽ അലവൻസ് നൽകുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം വാർഷിക സമ്മേളനം. ശമ്പള പരിഷ്കരണ കമ്മീഷനെ ഉടനെ നിയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഗമം ഹാളിൽ ചേർന്ന സമ്മേളനം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് കെ.ജി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ , മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾഹഖ്, പി.എ. മോഹനൻ, കെ.ബി. ശ്രീധരൻ , എം. മൂർഷിദ് , എ.സി. സുരേഷ്, എം. കമലം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഇ.ഡി. ജോസ് സ്വാഗതവും ജോ. സെക്രട്ടറി ടി.കെ. ബഷീർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: കെ. പി. മുരളീധരൻ ( പ്രസിഡണ്ട് ) , ഇ.ഡി. ജോസ് ( സെക്രട്ടറി ), പി. സരള ( ട്രഷറർ )