സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട : കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിലും. സർക്കാരിൻ്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി എം പി ഐ മീറ്റ്സ് ആൻ്റ് ബൈറ്റ്സ് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധമായ ഇറച്ചിയും ഇറച്ചി ഉൽപന്നങ്ങളും ശാസ്ത്രീയമായി സംസ്കരിച്ച് നൽകാനുള്ള 250 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട മാർക്കറ്റിൽ ആരംഭിച്ച ഔട്ട്ലെറ്റിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, ഫ്രാഞ്ചൈസി ഉടമ സേവ്യർ കേട്ടോളി തുടങ്ങിയവർ സംസാരിച്ചു.